ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

അറുപത്താഞ്ചമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 11.30നാണ് പ്രഖ്യാപനം.
മലയാളത്തില്‍ നിന്നും 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നതെന്നാണ് സൂചന.മികച്ച നടന്‍, നടി തുടങ്ങിയ വിഭാഗത്തില്‍ മലയാള സിനിമകള്‍ കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്. ടേക്ക് ഓഫ് മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. നടന്‍മാരുടെ പട്ടികയില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മികച്ച നടന്‍മാര്‍ക്കായ് മത്സര രംഗത്തുണ്ടെന്നാണ് സൂചന. മികച്ച നടി കാറ്റഗറിയില്‍ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയും മുന്‍നിരയിലുണ്ട്. പ്രശസ്ത സംവിധായകനായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
ജയരാജിന്റെ ഭയനാകം, ബി അജിത്കുമാറിന്റെ ഈട, ലിജോ ജോസ് പെല്ലിശേരിയുടെ ഈമയൌ തുടങ്ങിയ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളുടെ സാധ്യതാ പട്ടികയിലുണ്ട്.
national film awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here