കത്വ ബാലികയുടെ കുടുംബത്തിന് ഹിന്ദു സംഘടനകളുടെ ഭീഷണി

ജമ്മു കാശ്മീരില്‍ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബത്തിന് ഹിന്ദു സംഘടനകളുടെ ഭീഷണി. കൈയ്യേറ്റ സാധ്യതകളെ ഭയന്ന് പെൺകുട്ടിയുടെ കുടുംബം രസാന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായി ടൈംസ് ഔഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീര്‍ പോലീസ് കേസ് വഴിതിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന് കഴിഞ്ഞ ദിവസം സമരത്തിന് ആഹ്വാനം നല്‍കിയിരുന്നു.
പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പുജ് വാല ഭാര്യയ്ക്കൊപ്പമാണ് അജ്ഞാത കേന്ദ്രത്തിലേക്കു മാറിയിരിക്കുന്നത്. രണ്ടു കുട്ടികളെയും കന്നുകാലികളെയും ഇവർ ഒപ്പം കൊണ്ടുപോയി. നേരത്തെ, ഹിന്ദു സംഘടനകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം
പെൺകുട്ടിയുടെ കുടുംബം കാഷ്മീരിൽനിന്നു പോകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുഹമ്മദ് യൂസഫ് പുജ്വാലയും കുടുംബവും സാംബ ജില്ലയിൽ പുജ്വാലയുടെ സഹോദരന്റെ വീട്ടിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here