ദേശീയ ചലച്ചിത്ര പുരസ്‌കാരം; മലയാള സിനിമയോടൊപ്പം തിളങ്ങി ബംഗാളി സിനിമയും

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് പ്രദേശിക ഭാഷാ ചിത്രങ്ങളാണ്. കൂട്ടത്തിൽ മലയാള ഭാഷയും ബംഗാളി ഭാഷയുമാണ് തിളങ്ങിയത്.
മലയാളത്തിന് ഒമ്പത് പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ ബംഗാളിക്ക് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ബംഗാളി ചിത്രമായ നഗർ കീർത്തനാണ് മൂന്ന് പുരസ്‌കാരങ്ങളും ലഭിച്ചത്. മികച്ച നടൻ, സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് നഗർ കീർത്തന് പുരസ്‌കാരങ്ങൾ ലഭിച്ചത്.
മികച്ച നടനായി പത്തൊമ്പത് വയസ്സുകാരനായ റിദ്ദി സെന്നിനെ തെരഞ്ഞെടുത്തു. നഗർ കീർത്തനിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. നഗര്ഡ കീർത്തനിലെ മേക്കപ്പിന് റാം റസാക്കിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യൻ സിനിമയുടെ മുഖമുദ്രയെന്ന് പറയപ്പെടുന്ന ബോളിവുഡ് ചലച്ചിത്ര ലോകത്തിന് ഒരു പുരസ്‌കാരം മാത്രം ലഭിച്ചപ്പോൾ മലയാളം, ബംഗാളി, ആസമീസ്, ഒറിയ എന്നീ സിനിമകൾക്കാണ് പുരസ്‌കാരങ്ങളേറെയും ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here