എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസിൽ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് നന്ദകുമാർ ചൗഹാൻ രംഗത്ത്. കത്‌വയിൽ നടന്നതിന് പിന്നിൽ പാകിസ്താനാണ്. കശ്മീരിൽ ഒരു ശതമാനം ഹിന്ദുക്കൾ പോലുമില്ലെന്നാണ് നന്ദകുമാർ പറയുന്നത്.
ജനുവരി 17 നാണ് ജമ്മുകാശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തിലെ വനമേഖലയിൽ നിന്നും എട്ട് വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്. ജനുവരി പത്തിന് തട്ടിക്കൊണ്ടുപോയ
പെൺകുട്ടിയെ പട്ടിണിക്കിട്ടും മയക്കുമരുന്ന് കുത്തിവെച്ചും അവിടുന്നങ്ങോട്ട് ഏഴുദിവസമാണ് ക്രൂര പീഡനത്തിനിരയാക്കിയത്. പിന്നീട് കല്ല് കൊണ്ട് തലക്കടിച്ച് കുട്ടിയെ കൊലപ്പെടുത്തി.
മുസ്ലിം നാടോടി കുടുംബത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ആട്ടിയോടിക്കാൻ അവർ കണ്ടെത്തിയ ക്രൂരമാർഗ്ഗമാണിതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇത്തരമൊരു സംഭവത്തിലാണ് നന്ദകുമാർ സിങ് ചൗഹാൻ പാകിസ്താൻ ബന്ധം ആരോപിച്ച രംഗത്തെത്തിയിരിക്കുന്നത്.
bjp alleges pak link in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here