കോമണ്‍വെല്‍ത്ത് ഗെയിംസ്; നാണക്കേടിനിടയിലും ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന രണ്ട് ഇന്ത്യന്‍ താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയ നാണക്കേടില്‍ രാജ്യം തലകുനിച്ച് നില്‍ക്കുമ്പോള്‍ ആശ്വാസമായി രണ്ട് സ്വര്‍ണനേട്ടം. ഷൂട്ടിംഗ് മത്സരത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ റൈഫിളില്‍ തേജസ്വിനി സാവന്തുമാണ് സ്വര്‍ണം നേടിയത്. 50 മീറ്റര്‍ റൈഫിളില്‍ വെള്ളിമെഡല്‍ നേടിയതും ഇന്ത്യന്‍ താരമാണ്. അന്‍ജും മൗദ്ഗിലാണ് വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം. ബാഗില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയ രണ്ട് ഇന്ത്യന്‍ താരങ്ങളും മലയാളികളാണ്. കെടി ഇര്‍ഫാന്‍, രാഗേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. ഇവരുടെ റൂമിന് പുറത്ത് നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here