Advertisement

പുനലൂരിന്റെ വാത്സല്യമേറ്റു വാങ്ങി കട്ടുറുമ്പിലെ കുട്ടിപട്ടാളം

April 13, 2018
0 minutes Read

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ അരങ്ങേറുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആറാം ദിവസം പിന്നിട്ടിരിക്കുകയാണ്. ആറാം ദിവസത്തെ പ്രത്യേകത ഫ്ലവേഴ്സിലെ ജനപ്രിയ പരിപാടിയായ കട്ടുറുമ്പിലെ കുട്ടികുറുമ്പന്മാരുടെ സാന്നിധ്യമായിരുന്നു. പുനലൂരിന്റെ മുഴുവൻ സ്നേഹ വാത്സല്യങ്ങളും നൽകിയാണ് മേള കുട്ടിപ്പട്ടാളത്തിനെ സ്വീകരിച്ചത്. പുനലൂർ സ്വദേശി കൂടിയ കട്ടുറുമ്പ് താരം ആൽഫിയും കൂട്ടുകാരും ചേർന്ന് പാട്ടും നൃത്തവും ഡബ്സ്മാഷും ഒക്കെയായി നിറഞ്ഞു കവിഞ്ഞ സദസിനെ കയ്യിലെടുത്തു.

അതോടൊപ്പം ശ്യാം പ്രസാദ്, ആതിര മുരളി എന്നിവർ ചേർന്നൊരുക്കിയ ഗാനമേള റോബോ സാപിയൻസ് ഡാൻസ് ട്രൂപ്പിന്റെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ വൈഷ്ണവ് ശ്രീകുമാർ, പ്രഗേഷ് മേപ്പുറത്ത് എന്നിവരുടെ കോമഡി ഷോയും വേദിയിൽ അരങ്ങേറി.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക വ്യാപാര മേളയും മാംഗോ ഫെസ്റ്റും ഇത്തവണത്തെ പുതുമായാണ്. ഏപ്രിൽ 16 വരെയാണ് ഷോപ്പിംഗ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top