Advertisement

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി ശ്രീദേവി, നടന്‍ ഋതി സെന്‍

April 13, 2018
Google News 2 minutes Read

65ാമത് ദേശിയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടി ശ്രീദേവി. മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മരണാനന്തര പുരസ്കാരമായാണ് ശ്രീദേവിയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ്  നിര്‍ണ്ണയിച്ചത്. മികച്ച നടന്‍ ഋതി സെന്നാണ്. ബംഗാളി നടനാണ് ഋതി സെന്‍. 19വയസ്സുകാരനായ ഋതി നഗര്‍ കീര്‍ത്തന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം നേടിയത്. കൗശിക് ഗാംഗുലിയാണ് ആ ചിത്രം സംവിധാനം ചെയ്തത്. കഹാനി എന്ന ചിത്രത്തിലെ ചായ് വാല റോള്‍ ചെയ്ത താരമാണ് ഋതി സെന്‍.

മറ്റ് പുരസ്കാരങ്ങള്‍

സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം

പശ്ചാത്തല സംഗീതം- എ ആര്‍ റഹ്മാന്‍

സംഗീത സംവിധാനം- എ ആര്‍ റഹ്മാന്‍

മികച്ച മലയാള ചലച്ചിത്രം- തൊണ്ടി മുതലും ദൃക്സാക്ഷിയും

മികച്ച ഛായാഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍ ( ഭയാനകം)

മികച്ച സംവിധായകന്‍- ജയരാജ്

അഡാപ്റ്റഡ് തിരക്കഥ- ജയരാജ് (ഭയാനകം)

പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ്(ടേക് ഓഫ്)

ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിച്ചുവെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കി.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here