ശ്രീജിത്തിന് സ്റ്റേഷന് പുറത്ത് വച്ച് മര്‍ദ്ദനമേറ്റിരിക്കാമെന്ന് അന്വേഷണ സംഘം

റൂറല്‍ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം. സ്റ്റേഷന് പുറത്ത് മര്‍ദ്ദനമേറ്റതെന്നാണ് സംഘത്തിന്റെ നിഗമനം. ഇത് മരണ കാരണമാകാമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്റ്റേഷന് ഉള്ളില്‍ വച്ച് മര്‍ദ്ദമേല്‍ക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ടിഎഫ് ആണ് വീട്ടിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.എന്നാല്‍ ആര്‍ടിഎഫിനെ കുടുക്കാനാണ് പോലീസിന്റെ ശ്രമം എന്നാരോപിച്ച് കോണ്‍സ്റ്റബില്‍ രംഗത്ത് എത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മര്‍ദിച്ചില്ല. മൂന്നോ നാലോ മിനിട്ടാണ് ശ്രീജിത്ത് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. കസ്റ്റഡിയില്‍ എടുത്ത ഉടനെ വാരാപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും മുനമ്പം പോലീസിന്റെ ജീപ്പിലാണ് ശ്രീജിത്തിനെ കൊണ്ട് പോയതെന്നുമാണ് കോണ്‍സ്റ്റബിള്‍ പറയുന്നത്.
അതേസമയം ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ ഇന്ന് ചോദ്യം ചെയ്യും. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് എടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here