മകള്‍ക്ക് കാശ്മീരിലെ പെണ്‍കുട്ടിയുടെ പേര് നല്‍കി നല്‍കി മാധ്യമപ്രവര്‍ത്തകന്‍, മകളെ ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ

കാശ്മീരില്‍ ക്രൂര മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട മുസ്ലീം കുട്ടി മനസാക്ഷിയുള്ളവരുടെ നെഞ്ചിലെ നീറ്റലാണ്. രാജ്യം മുഴുവന്‍ ആ കുഞ്ഞിന്റെ നീതിയ്ക്കായി മുറവിളി കൂട്ടുമ്പോള്‍ കേരളത്തില്‍ നിന്നൊരു അച്ഛന്‍ സ്വന്തം മകള്‍ക്ക് ആ പേര് നല്‍കിയിരിക്കുകയാണ്. മാതൃഭൂമിയിലെ സബ് എഡിറ്ററായ രജിത് റാമാണ് തന്റെ മകള്‍ക്ക് കാശ്മീരിലെ അറും കൊലയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് നല്‍കിയത്. ജാതി- മത രാഷ്ട്രീയങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വം എന്നൊരു കാര്യമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നാണ് രജിത്തിന്റെ പക്ഷം.
കത്വയിലെ ഈ സംഭവത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളി പടരുമ്പോള്‍, പ്രതിഷേധത്തിന് മറ്റൊരു മുഖം നല്‍കിയിരിക്കുകയാണ് രജിത്. മകള്‍ക്ക് ‘ഇന്ത്യയുടെ കണ്ണീരിന്റെ’ പേരിട്ട വിവരം രജിത്ത് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചത്. ഈ പോസ്റ്റിന് അടിയില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സബ്എഡിറ്ററാണ് രജിത് റാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here