Advertisement

അങ്കമാലിയിൽ വെടിക്കെട്ടപകടം; ഒരാൾ മരിച്ചു

April 16, 2018
0 minutes Read
angamaly fireworks mishap one dead

അങ്കമാലിയിൽ വെടിക്കെട്ടപകടം. അപകടത്തിൽ ഒരാൾ മരിച്ചു. അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിലാണ് മരണം. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. കപ്പേള പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സമീപത്തെ ക്ലബിൽ പടക്കം പൊട്ടിക്കുന്നതിനിടെ ആയിരുന്നു അപകടം.

മുല്ലേപ്പറമ്പൻ ഷാജുവിന്റെ മകൻ സൈമനാണ് (21) ആണ് മരിച്ചത്. പരിക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കപ്പുരയിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top