കത്‌വ പീഡനക്കേസ്; കേസ് പരിഗണിക്കുന്നത് ഏപ്രിൽ 28 ലേക്ക് മാറ്റി

കത്‌വ പീഡനക്കേസ പരിഗണിക്കുന്നത് വിചാരണാകോടതി ഏപ്രിൽ 28 ലേക്ക് മാറ്റി. കേസിലെ പ്രതികൾക്ക് ചാർജി ഷീറ്റിന്റെ പകർപ്പ് നൽകുവാൻ ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോടതി പരിഗണിക്കും.
ജനുവരി 10 നാണ് കത്‌വയിലെ രസന ഗ്രാമത്തിലെ പെൺകുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കർവാൾ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ മൃതദേഹം ഏഴു ദിവസങ്ങൾക്ക് ശേഷം പരിസരത്തെ വനപ്രദേശത്തുനിന്നുമാണ് ലഭിക്കുന്നത്.
court postponed kathua case to april 28
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here