‘ഒന്നും പറയാനില്ല’; ബിജുക്കുട്ടനെ ട്രോളി പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിഷു ദിനത്തില്‍ ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രുവിന്റെ കമന്റ്. ബിജുക്കുട്ടന്‍ കൃഷ്ണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് പക്രുവിന്റെ ട്രോള്‍. ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്; ‘കണി…കണി…ആളെ മനസിലായോ…ഒന്നും പറയാനില്ല’. തലക്കെട്ട് വായിച്ചവര്‍ തീര്‍ച്ചയായും ചിരിച്ചിരിക്കും. ബിജുക്കുട്ടന്റെ ‘ഒന്നും പറയാനില്ല’…എന്ന ഡയലോഗ് അത്രയും പ്രശസ്തമാണ്. ട്രോളന്‍മാര്‍ക്ക് ബിജുക്കുട്ടന്റെ ഈ ഡയലോഗ് ഇല്ലാതെ ഒരു ട്രോളും പൂര്‍ണതയിലെത്തില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. ബിജുക്കുട്ടനെ പലരും ഇന്ന് അഭിസംബോധന ചെയ്യുന്നതു പോലും ‘ഒന്നും പറയാനില്ല’…എന്ന തലക്കെട്ടോടെയാണ്. ഇതാണ് ഗിന്നസ് പക്രുവും ഇന്നലെ ചെയ്തത്.
ഏറ്റവും ജനകീയ റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ വിധികര്‍ത്താക്കളാണ് ഗിന്നസ് പക്രുവും ബിജുക്കുട്ടനും. കോമഡി ഉത്സവത്തിന്റെ എപ്പിസോഡുകളില്‍ തന്നെ ഇരുവരുടെയും കെമിസ്ട്രിയും പരസ്പരമുള്ള ട്രോളുകളും പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചിട്ടുള്ളതാണ്. കോമഡി ഉത്സവത്തിന്റെ വേദിയില്‍ വെച്ചാണ് ബിജുക്കുട്ടന്‍ ‘ഒന്നും പറയാനില്ല’…എന്ന കമന്റ് ഉപയോഗിക്കാറുള്ളത്. ഏറെ കഴിയും മുന്‍പ് ബിജുക്കുട്ടന്റെ ആ പ്രയോഗത്തിന് വലിയ സ്വീകാര്യത ലഭിച്ചു. അത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പക്രുവിന്റെ വേറിട്ട ശൈലിയിലുള്ള തലക്കെട്ടോടു കൂടിയ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here