Advertisement

‘916 കുഞ്ഞൂട്ടൻ’ ലെ വീഡിയോ ഗാനം പുറത്ത്

April 14, 2025
6 minutes Read

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് സച്ചിൻ രാജ്,ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ആലപിച്ച’ മംഗളമേ മംഗളം മംഗളമേ’ എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനമാണ് റിലീസായത്.

Read Also:റിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ ; എം. പത്മകുമാറിൻ്റെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’.ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ.ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്,സിനോജ് അങ്കമാലി,
ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ,ഇ ഏ രാജേന്ദ്രൻ,ഇടവേള ബാബു,ശിവജി ഗുരുവായൂർ,ബിനു അടിമാലി,അരിസ്റ്റോ സുരേഷ്,
എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’.

മില്ലേനിയം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി,സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്,രാജ് വിമൽ രാജൻ,എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്-ഡോൺമാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഫിനാൻസ് കൺട്രോളർ-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ- പോപ്പി,സൗണ്ട് ഡിസൈൻ-കരുൺ പ്രസാദ്,കളറിസ്റ്റ്-ലിജു പ്രഭാകർ, വി എഫ് എക്സ്-നോക്റ്റൂർനൽ ഒക്റ്റെവ്‌,സ്റ്റിൽസ്-വിഗ്‌നേഷ്,ഗിരി ശങ്കർ, ഡിസൈൻസ്-കോളിൻസ്.പി ആർ ഒ- എ എസ് ദിനേശ്.

Story Highlights : Video song from the film ‘916 Kunjuttan’ has been released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top