കുവി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ; നജസ്സിലെ പുതിയ വീഡിയോ ഗാനം പുറത്ത്

‘Canine Star കുവി’ എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന “നജസ്സ്” എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി.
ബാപ്പു വെളിപ്പറമ്പ് എഴുതിയ വരികൾക്ക് സുനിൽകുമാർ പി കെ സംഗീതം പകർന്ന് ഹിസ്സാം അബ്ദുൾ വഹാബ് ആലപിച്ച ” യാ അള്ളാ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
Read Also: ധ്യാൻ ശ്രീനിവാസന്റെ “ഒരു വടക്കൻ തേരോട്ടം “; ഒഫീഷ്യൽ ടീസർ പുറത്ത്
ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച “നജസ്സ് “എന്ന ചിത്രത്തിൽ ‘പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി,പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാതാക്കളാണ്. ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ,എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി.”നജസ് ” മെയ് 29-ന് പ്രദർശനത്തിനെത്തുന്നു.
Story Highlights : Video song from the film ‘ Najas ‘ is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here