മന്ത്രി ഗണേഷ് കുമാറുമായുള്ള ചര്‍ച്ച; സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറി; സമരം തുടരുമെന്ന് ഉറച്ച് ഭൂരിഭാഗം സംഘടനകളും

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉടമകളുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ച പരാജയം. സമരവുമായി മുന്നോട്ടു പോകാന്‍ ഭൂരിഭാഗം സംഘടനകളും തീരുമാനിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്മാറി. (minister Ganesh Kumar meeting with private bus owners)
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലും സമരം തുടരാനാണ് മൂന്ന് പ്രധാന സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളും തീരുമാനിച്ചത്. 140 കിലോമീറ്റര്‍ അധികം ഓടുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക എന്നുള്ളതാണ് പ്രധാന സമരാവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധനയും, ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്നതാണ് മറ്റ് ആവശ്യങ്ങള്‍. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. കണ്‍സെക്ഷന്‍ വിഷയത്തില്‍ ഉടന്‍ തന്നെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രം പുതിയ പെര്‍മിറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ചക്കുശേഷവും സമരം തുടരാനാണ് ഭൂരിഭാഗം സംഘടനകളുടെയും തീരുമാനം. ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.ചര്‍ച്ചയ്ക്ക് പിന്നാലെ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തില്‍ നിന്ന് പിന്മാറി. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഏഴിന് സംയുക്ത സമരസമിതി സൂചന പണിമുടക്ക് നടത്തിയിരുന്നു.
Story Highlights : minister Ganesh Kumar meeting with private bus owners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here