കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി ഇ സി അഖില്‍ ജോസഫിനെയാണ് ഡാന്‍സഫ് സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാന്‍സഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്. ബോള്‍ഗാട്ടി പാലസിന് സമീപം നിന്നാണ് പിടിയിലായത്.
കുറച്ച് നാളുകളായി ഇയാള്‍ ഡാന്‍സഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഓയിലും ഡാന്‍സ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഖിലിനെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights : Railway TTE caught with MDMA in Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here