സംഗീത വിസ്മയത്തിന് ഒരുങ്ങിക്കോളൂ, സംഗീത പരിപാടിയുമായി എ.ആര് റഹ്മാന് കൊച്ചിയില്‍

സംഗീതത്തിന്റെ മഹാ മാന്ത്രികന് എആര്‍ റഹ്മാന് കൊച്ചിയില്‍ എത്തുന്നു. ഫ്ളവേഴ്സ് ചാനലാണ് എആര്‍ റഹ്മാന് ഷോ സംഘടിപ്പിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന വിസ്മയമാണ് എ ആര് റഹ്മാനും സംഘവും കാത്ത് വച്ചിരിക്കുന്നത്. 2009 ല്‍ ഓസ്കാര്‍ പുരസ്കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്. എ ആര് റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന് ലൈവ് എന്ന ലോക ടൂറിന്റെ തുടക്കവും കോഴിക്കോട് നിന്നായിരുന്നു. അതിന് ശേഷം റഹ്മാന് മാജിക്കില്‍ കേരളം ഒരു മെഗാ സംഗീത വിരുന്നിന് സാക്ഷിയാകുന്നത് ഇപ്പോഴാണ്.. മെയ് 12ന് തൃപ്പൂണിത്തുറ ഇരുമ്പനത്താണ് റഹ്മാന് ഷോ അരങ്ങേറുക. ടിക്കറ്റ് വഴിയാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here