അപ്രഖ്യാപിത ഹര്‍ത്താല്‍; രഹസ്യാന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു

കത്‌വയില്‍ ക്രൂരമായ പീഡനത്തിന് ശേഷം എട്ടു വയസുകാരിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്നതിനെ കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് ഹര്‍ത്താലില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കും. ഡിജിപിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളിലായി 200 ഓളം പേരെയാണ് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമങ്ങള്‍ നടത്തിയതിന് പോലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങള്‍ ഹര്‍ത്താലിന്റെ പേരില്‍ ദുരുപയോഗിച്ചതിനെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here