Advertisement

‘ദൈവം തെരുവിലിറങ്ങി’; സച്ചിന്‍ റോഡരികില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറല്‍

April 17, 2018
0 minutes Read

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന സച്ചിന്റെ വ്യക്തിത്വം ക്രിക്കറ്റ് ആരാധകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ളതാണ്. ഇതാ, ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ് സച്ചിന്‍ ഇവിടെ…

സച്ചിന്‍ റോഡരികില്‍ മെട്രോ തൊഴിലാളികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡിലൂടെ കടന്നു പോയ കാറിൽ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിൻ എന്ന് വിളിച്ചു പറയുന്നത് കേൾക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top