അഗ്യൂറോയുടെ പരിക്ക് വില്ലനാകുമോ? ; അര്‍ജന്റീന ആശങ്കയില്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അര്‍ജന്റീനയുടെ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പര്‍ താരത്തിന്റെ പരിക്ക്. കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ താരം സെര്‍ജിയോ അഗ്യൂറോ ശസ്ത്രക്രിയക്ക് വിധേയനാകുന്നു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ആഴ്ചയായി അഗ്യൂറോ കളത്തിലിറങ്ങിയിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം താരത്തിന് ഒരു മാസത്തെ വിശ്രമം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി ഒരുങ്ങാന്‍ അഗ്യൂറോയ്ക്ക് വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, വിശ്രമം നീണ്ടു പോകുകയാണെങ്കില്‍ താരത്തിന് ലോകകപ്പ് തന്നെ നഷ്ടമായേക്കും.
Recuperándome de una artroscopia en la rodilla. Y con toda la fuerza para volver pronto y mejor a las canchas ?//Recovering from an arthroscopy on my knee. Fully motivated to get back soon to the field ?
— Sergio Kun Aguero (@aguerosergiokun) April 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here