ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ

ബിസിസിഐയെ വിവരാകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് നിയമകമ്മീഷൻ. ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷൻ കേന്ദ്രനിയമമന്ത്രാലയത്തിന് നൽകിയ ശുപാര്‍ശയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷനാണ് കേന്ദ്രനിയമമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഭരണഘടനയിലെ 12-ാം വകുപ്പ് പ്രകാരം ബിസിസിഐയെ സ്റ്റേറ്റ് എന്ന വിഭാഗമായി പരിഗണിക്കണം. കോടതി ഉള്‍പ്പെടെയുള്ള ഉന്നത അധികൃതര്‍ക്ക് മറുപടി നല്കാന് ബിസിസിഐ ഇതോടെ ബാധ്യസ്ഥരാകും.
ഭരണഘടനയിലെ ‘സ്റ്റേറ്റ്’ വിഭാഗത്തിൽപ്പെടുന്ന സംഘടനകളുടെ അധികാരങ്ങളും അവകാശങ്ങളും ബിസിസിഐ ഇപ്പോൾ തന്നെ കൈയാളുന്നതായും കമ്മിഷൻ പറയുന്നു.
രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. അതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. പൊതു സമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനു ബോർഡ് വിധേയമാകണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. 124 പേജുള്ള റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here