Advertisement

ഹുക്ക വലിക്കുന്ന എം.എസ് ധോണി; വിമര്‍ശിച്ചും മനസിലാക്കിയും സോഷ്യല്‍മീഡിയ

6 hours ago
1 minute Read
MS Dhoni Hookah

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍നായകനുമായിരുന്നു മഹേന്ദ്ര സിങ് ധോണി ഹുക്ക വലിക്കുന്നത് വൈറലാക്കി നെറ്റിസണ്‍സ്. 2024-ല്‍ ഒരു സ്വാകാര്യ പാര്‍ട്ടിക്കിടെ സംഭവിച്ച വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. വളരെ ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോയില്‍ ധോണി ഒരു സ്യൂട്ട് ധരിച്ച് വിശ്രമവേളയില്‍ ഹുക്ക വലിച്ചു പുകച്ചുരുള്‍ പുറത്തേക്ക് വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുറഞ്ഞ സമയം കൊണ്ട് തന്നെ സംഭവം വൈറലാകുകയും നിരവധി ആരാധാകര്‍ അഭിപ്രായങ്ങളുമായി രംഗത്ത് വരികയും ചെയ്തു. ചിലര്‍ പോസിറ്റീവായി ഇതിനെ കാണുമ്പോള്‍ മറ്റു ചില ആരാധാകര്‍ ധോണി ചെയ്തതിനെ വിമര്‍ശിക്കുകയാണ്. ഹുക്ക വലിക്കുന്നത് താരത്തിന്റെ വ്യക്തി ജിവിത്തിന്റെ ഭാഗമാണെന്നാണ് പോസിറ്റീവായ കമന്റുകള്‍. എന്നാല്‍ എം.എസ് ധോണിയെപ്പോലുള്ള സെലിബ്രിറ്റികള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നാണ് അഭിപ്രായം വന്നിരിക്കുന്നത്. പക്ഷേ അഭിപ്രായ പ്രകടനങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഇര്‍ഫാന്‍ പഠാന്റെ ഒരു പഴയ അഭിമുഖം വീണ്ടും ഉയര്‍ന്നുവന്നു. ഈ ക്ലിപ്പില്‍ എംഎസ് ധോണിയെ ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിക്കുകയാണ്. 2008 ന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ എങ്ങനെ പുറത്താക്കി എന്നതിനെക്കുറിച്ചച്ചാണ് പഠാന്‍ സംസാരിക്കുന്നത്. താന്‍ കളിയില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും ആരുടെയെങ്കിലും മുറിയില്‍ ഹുക്ക സ്ഥാപിക്കുന്ന ശീലം തനിക്കില്ലെന്നും ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജോലി മൈതാനത്ത് പ്രകടനം നടത്തുക എന്നതാണെന്നും പഠാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ധോണിയുടെ ഹുക്ക വലി വീഡിയോ പിന്നാലെയാണ് പഠാന്‍ വീഡിയോയും സോഷ്യമീഡിയയില്‍ പൊങ്ങിവന്നിരിക്കുന്നത്.

Story Highlights: MS Dhoni’s Old Hookah Video Resurfaces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top