Advertisement

എംജി റോഡ് ഹോൺ രഹിത മേഖലയാകുന്നു

April 18, 2018
0 minutes Read
mg road to be declared as no horn zone

എംജി റോഡ് ഹോൺ രഹിത മേഖലയാകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷ്ണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടും സംയുക്തമായി ശബ്ദ മലിനീകരണം തടയാൻ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഈ മാസം 26 മുതലാണ് എംജി റോഡ് ഹോൺ രഹിത മേഖലയാകുന്നത്.

26ന് രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജംക്ഷൻ മെട്രോ പാർക്കിങിൽ നടക്കുന്ന ചടങ്ങിൽ കെ.എം.ആർ.എൽ എംഡി മുഹമ്മദ് ഹനീഷ് എംജി റോഡിൽ ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്‌റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും.

വാണിജ്യ മേഖലയിലെ നിരത്തുകളിൽ അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബെൽ ആണെങ്കിലും കൊച്ചിയിലെ നിരത്തുകളിൽ 94 ഡെസിബെൽ വരെ ശബ്ദ തീവ്രതയുണ്ടെന്ന് ഐ. എം. എ, എൻ.ഐ.എസ്.എസ്, എസ്.സി.എം.എസ് എന്നിവരുടെ സംയുക്ത പഠനങ്ങൾ തെളിയിക്കുന്നു. ഈ റോഡുകളിലെ സ്ഥിരം ഡ്രൈവർമാർ, കച്ചവടക്കാർ, താമസക്കാർ തുടങ്ങിയവർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതിന് ഇത് കാരണമാകും. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഐ. എം. എയുടെ നേതൃത്വത്തിൽ 2016 മുതൽ എല്ലാ വർഷവും നോ ഹോൺ ഡെ ആചരിച്ചു വരുന്നു. 2020ഓടെ കൊച്ചിയെ നോ ഹോൺ സിറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ വർഷം കൂടുതൽ വിപുലമായ പദ്ധതികളാണ് ഐ. എം. എ നടപ്പിലാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top