Advertisement

ശ്രീജിത്തിനെ ആളുമാറി പിടിച്ചതാണെന്ന് അന്വേഷണ സംഘം

April 18, 2018
0 minutes Read
sreejith

ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയായിരുന്നില്ലെന്ന് അന്വേഷണ സംഘം. വീട് ആക്രമിച്ച കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.  പരാതിക്കാരനടക്കം നിരവധി പേരുടെ മൊഴിയെടുത്ത ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സിഐ മുതലുള്ളവര്‍ പ്രതിയായേക്കും. നടപടി ക്രമങ്ങളിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം രൂ​പീ​ക​രി​ച്ചിട്ടുണ്ട്.  അ​ഞ്ച് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ർ​ദ​ന​മേ​റ്റ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ൾ സം​ഘം വി​ല​യി​രു​ത്തും. ശ്രീ​ജി​ത്തി​ന്‍റെ പേ​ശി​ക​ൾ​ക്ക് ച​ത​വു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ ഉ​ര​ഞ്ഞ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഉരുട്ടിക്കൊലയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top