Advertisement

ചോറിനും കപ്പയക്കും 10രൂപ വീതം, കോഴിക്കറിയ്ക്ക് 40; ചോറ് ബാക്കി വച്ചാല്‍ 25രൂപ ഫൈന്‍, ഇത് ‘മാക്സി കാക്ക’യുടെ ആര്‍എംഎസ് ഹോട്ടല്‍

April 18, 2018
Google News 1 minute Read
yahiya

കിളിമാനൂരിലെ മുക്കുന്നത്തുള്ള യഹിയ കാക്കയെ ചിലര്‍ക്കെങ്കിലും പരിചയം കാണും, നേരിട്ടല്ലെങ്കിലും ടിവിയിലൂടെയെങ്കിലും പരിചയം കാണാതിരിക്കില്ല. കാരണം നോട്ട് നിരോധന കാലത്ത് പാതി മീശ വടിച്ച് വാര്‍ത്തകളിലെ താരമായിരുന്നു ഇദ്ദേഹം. വാമനപുരം സ്വദേശിയായ കണ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ യഹിയക്ക എന്ന മാക്സി കാക്ക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പഴയ എണ്ണ വീണ്ടും ഉപയോഗിക്കാത്ത, ന്യായമായ വില മാത്രം ഭക്ഷണത്തിന് വാങ്ങുന്ന, ഭക്ഷണം മതിയാക്കിയാല്‍ ഫൈന്‍ അങ്ങോട്ട് കൊടുക്കേണ്ട ഹോട്ടലാണ് ആര്‍എംഎസ് എന്ന യഹിയക്കയുടെ ഹോട്ടല്‍.
വര്‍ഷങ്ങളോളും പ്രവാസജീവിതത്തില്‍ ആടുകളോടൊപ്പം കഴിഞ്ഞതുകൊണ്ടാണ് യഹിയക്ക് വിശപ്പിനെ ഈ തരത്തില്‍ കച്ചവട തന്ത്രങ്ങളില്ലാതെ കച്ചവടമാക്കാന്‍ കഴിയുന്നത്. അതിജീവനത്തിനു വേണ്ടിയുള്ള കഷ്ടപ്പാടുകള്‍ അനുഭവിച്ച ഒരാള്‍ക്കും വിശപ്പിനെ വെറും കണ്ണുകള്‍ കൊണ്ട് നോക്കി കാണാനാകില്ലെന്ന് യഹിയ തെളിയിക്കുകയാണ്.

കണ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഞാൻ പറയുന്നത് യഹിയക്കയുടെയും(മാക്‌സി കാക്ക) അദ്ദേഹത്തിന്റെ കുഞ്ഞു ഭക്ഷണശാലയുടെയും കഥയാണ്.അതിനു മുമ്പ് ഒരു നിമിഷം,ഞാൻ കടപ്പെട്ടിരിക്കുന്നത് വയറു നിറച്ച അരിമണിയേയും അത് വിളമ്പിത്തന്ന കൈകളേയും ആണ്.ഭക്ഷണത്തിന്റെ അർഥവും മഹത്വവും അത് അന്വേഷിക്കുമ്പോഴാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.അത് വിളമ്പുന്നവന്റെയും കഴിക്കുന്നവന്റെയും മനസ്സുകളുടെ ഐക്യപ്പെടലാണ്.
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിന് അടുത്ത് മുക്കുന്നം എന്ന ഗ്രാമത്തിലാണ് യഹിയക്കയുടെ കട “RMS” ഒരുതരത്തിലും ഉള്ള ആഡംബരങ്ങളില്ല. പ്രകാശം പരത്തുന്ന ബോർഡുകളോ വിശാലമായ ഇരിപ്പിടങ്ങളോ ഇല്ല. ആകർഷിക്കാൻ തക്കതായ ഒന്നും ഇല്ല. അത്യാവശ്യം നന്നായി പരിപാലിക്കുന്ന അന്തരീക്ഷം, വൃത്തിയായി സൂക്ഷിക്കുന്ന ഒരു ചെറിയ അടുക്കള,

ഇനി അടുക്കളയിലേക്ക്:-
യഹിയക്കയ്ക്ക് എല്ലാത്തിനും തന്റേതായ രീതികൾ ഉണ്ട് ജീവിതത്തിലും പാചകത്തിലും.ഇക്കയുടെ സ്പെഷ്യൽ ഐറ്റം ആണ് ചിക്കൻ ഫ്രൈ. രണ്ടുതരം അളവിൽ ആണ് ഫ്രൈ ലഭിക്കുക Full and Half.(ആൾക്കാരെ പറ്റിക്കാനായിട്ടുള്ള ഉടായിപ്പ് പേരൊന്നും ഇല്ല കേട്ടോ)ഒരു കോഴിയെ നാലായി കീറി രാവിലെ മഞ്ഞൾ പുരട്ടി വയ്ക്കും. ഉച്ചയോടെ മുളകുവെള്ളത്തിൽ പുഴുങ്ങി എടുക്കും.മസാല തേയ്ച് 5 മണിവരെ അടച്ചു വയ്ക്കും.കൂട്ടുകളെല്ലാം പാകമായതിനു ശേഷമാണു പാചകം തുടങ്ങുക(പ്രത്യേകം പറയേണ്ട കാര്യം മാർക്കറ്റിൽ കോഴിയുടെ വില കുറയുമ്പോൾ ഇക്കയുടെ കടയിലെ ഫ്രൈയുടെയും വില കുറയ്ക്കും). മസാലയ്ക്ക് കടയിൽ നിന്നും കിട്ടുന്ന പൊടികൾ ഒന്നും ഉപയോഗിക്കില്ല. വിശ്വാസം ഉള്ള കടയിൽ നിന്നും വറ്റൽ മുളകും പിരിയൻ മുളകും ഒരു മാസത്തേക്ക് ഉള്ളത് എടുത്ത് വയ്ക്കും. വറുക്കുന്നതും പൊടിക്കുന്നതും എല്ലാം ഒറ്റയ്ക്ക് തന്നെ. പരിമിത അളവിൽ ഉച്ചയൂണ് തയ്യാറാക്കും.
“ചോറിനു -10 രൂപ കപ്പയ്ക്കും -10 രൂപ, അര പ്ലേറ്റ് കോഴി കറി-40 രൂപ,അച്ചാറും സലാഡും ഉൾപ്പെടെ 60 രൂപയ്ക്ക് മൃഷ്ടാനം കഴിക്കാം”.
പക്ഷെ ഒരു കാര്യം ശ്രെദ്ധിക്കണം! “രണ്ടാമത് വാങ്ങുന്ന ചോറ് ബാക്കി വയ്ച്ചാൽ 25 രൂപ ഫൈൻ അടയ്ക്കണം.”
അല്ലെങ്കിൽ യഹിയക്കയുടെ സ്വഭാവം മാറും. “5 ചിക്കൻ വാങ്ങിയാൽ ഒരെണ്ണം ഫ്രീ”.
“10 ദോശ വാങ്ങിയാൽ 2 ദോശ ഫ്രീ”.
എന്നിങ്ങനെയുള്ള ഓഫറുകളും ഉണ്ട്.
”ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേന്ന് ഉപയോഗിക്കില്ല”. ഹോട്ടലുകാർക്കോ അപരിചിതർക്കോ വിൽക്കുകയും ഇല്ല. റബ്ബർ ഷീറ്റ് പുകയ്‌ക്കാൻ വിറകു കത്തിക്കുവാൻ വാങ്ങിക്കൊണ്ട് പോകുന്ന സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. അവർക്കേ വിൽക്കു.
ആരെയും ഒന്നു അത്ഭുത പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും യഹിയക്കയുടെ രീതികൾ. യഹിയക്കയുടെ ജീവിതം തന്നെയാണ് അതിനു പിന്നിലെ കാരണവും. വര്ഷങ്ങളോളം പ്രവാസ ജീവിതത്തിൽ അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ. അതിജീവനത്തിനു വേണ്ടിയുള്ള കഷ്ടപ്പാടുകൾ.
ആടുകൾക്കൊപ്പമുള്ള ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത് വിശപ്പ് എന്ന അവസ്ഥയെക്കുറിച്ചാണ്.
ആ ഓർമ്മകൾ പങ്കുവെക്കുമ്പോൾ ആദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് നമുക്ക് കാണാൻ കഴിയും.
അദ്ദേഹത്തിന് വിശപ്പിന്റെ വില അറിയാം വയറിന്റെ വിളിയറിയാം. ആദ്ദേഹത്തിന്റ പ്രത്യേകതകൾ അവസായിനിക്കുന്നില്ല അദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രം മാക്സി ആണ്. അതിനു പിന്നിലൊരു കഥയുണ്ട്. ഒരു വൈകുന്നേരം തന്നോട് കയർത്തു കൊണ്ടൊരു പോലീസുദ്യോഗസ്ഥൻ വന്നു, മുണ്ട് മടത്ത് കുത്തി എന്നു പറഞ്ഞു പൊതിരെ തല്ലി. അന്നദ്ദേഹം ഒരു തീരുമാനമെടുത്തു ഇനി ഒരുത്തന്റെയും മുന്നിൽ ഞാൻ മുണ്ട് അഴിച്ചിടില്ല. അന്ന് മുതൽ മാക്സിയാക്കി അദ്ദേഹത്തിന്റെ വസ്ത്രം. അധികാരത്തിനെതിരെയുള്ള നിശബ്ദമായ സമരം. പകുതി മീശയാണ് യഹിയക്കക്ക് അതിനു പിന്നിലുമുണ്ട് ഒരു കഥ. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു നേരിട്ട ബുദ്ധിമുട്ടിനെ തുടർന്ന് തന്റെ സമ്പാദ്യത്തിന്റെ ഭാഗമായി സൂക്ഷിച്ച നോട്ട് കെട്ടു കത്തിച്ചു പ്രതിഷേധിച്ചു മീശയും എടുത്തു. ഇനിയൊരു അധികാര മാറ്റമുണ്ടാവുന്നത് വരെ മീശ വെക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ന് വാർധ്യക്യത്തിലും തളരാത്ത ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്. പണ്ട് കൊണ്ട വെയിൽ നൽകുന്ന കരുത്തു. വ്യക്തമായ നിലപാടുകളിലൂടെ നമ്മെ ചിന്തിപ്പിക്കുന്ന ചായ കടക്കാരൻ.

ഭക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമുഖ ഗ്രൂപ്പുകളിലും യഹിയക്ക തലക്കെട്ടായി വന്നില്ല. അഭിനവ ഫുഡ്‌ bloggers ആരും അദ്ദേഹത്തെ കണ്ടില്ല.

ചില മുഖങ്ങളും ചില ജീവിതങ്ങളും എന്നും തിരശ്ശീലക്ക് പുറകിലാണ്.

ഇനി നമുക്ക് ഭക്ഷണത്തെ പറ്റി വാചാലരാകാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here