കാസ്‌ട്രോ യുഗത്തിന് അവസാനം; ഇനി ക്യൂബയെ നയിക്കുക മിഗ്വേല്‍

ആറ് പതിറ്റാണ്ടിനു സേഷം ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിക്കുന്നു. നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നതോടെയാണ് കാസ്‌ട്രോ കുടുംബത്തില്‍ നിന്നല്ലാത്ത ഒരു നേതാവ് ക്യൂബയെ നയിക്കാന്‍ എത്തുന്നത്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലാണ് ഇനി റഷ്യയെ നയിക്കുക. വ്യാഴാഴ്ച തുടങ്ങുന്ന ക്യൂബൻ ദേശീയ അസംബ്ലിയിൽ കാനലിനെ പ്രസിഡൻറായി പ്രഖ്യാപിക്കും.
റൗള്‍ കാസ്‌ട്രോയുടെ വിശ്വസ്തനാണ് മിഗ്വേല്‍ എന്ന 57 കാരന്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും 2021 വരെ റൗള്‍ തന്നെയായിരിക്കും ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത്. പോളിറ്റ് ബ്യൂറോയില്‍ 2021 വരെ റൗളിന് അധികാരമുണ്ട്. രാജ്യത്തിന്റെ ഭരണത്തില്‍ പോളിറ്റ് ബ്യൂറോ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
ഫിദല്‍ കാസ്‌ട്രോ മരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് റൗള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. 2008ലാണ് ഫിദല്‍ കാസാട്രോയില്‍ നിന്ന് സഹോദരന്‍ റൗളിലേക്ക് അധികാരമെത്തുന്നത്. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് റൗള്‍ സ്ഥാനമൊഴിയുന്നത്.
1959ലെ വിപ്ലവത്തില്‍ പങ്കെടുക്കാത്ത വ്യക്തിയാണ് പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ പോകുന്ന മിഗ്വേല്‍. എന്‍ജിനീയറായ ഇദ്ദേഹത്തിന് സ്‌പോര്‍ട്‌സ്, സംഗീതം എന്നിവ പ്രിയപ്പെട്ടതാണ്. കാസ്‌ട്രോ ഭരണത്തിന്റെ പാതയില്‍ രാജ്യത്തെ നയിക്കാന്‍ മിഗ്വേലിന് സാധിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 14 അംഗ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന ഇദ്ദേഹം 2009ല്‍ റൗള്‍ ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിയായി. 2013ല്‍ നാഷ്ണല്‍ അസംബ്ലി അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു. 2015ല്‍ ക്യൂബ-യുഎസ് കരാറിനെ മിഗ്വേല്‍ വിമര്‍ശിച്ചിരുന്നത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here