മഴയും മണ്ണിടിച്ചിലും; ഹിമാചലിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു

കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചലിൽ വിനോദസഞ്ചാരത്തിന് പോയ മലയാളികളുൾപ്പെട്ട സംഘം കുടുങ്ങി. 18 മലയാളികൾ ഉൾപ്പടെ 25 പേരാണ് സംഘത്തിലുള്ളത്. തിരിച്ചെത്തിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് മലയാളി സംഘം സ്പിറ്റി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെ സംഘം തിരിച്ചുവരാനാകാതെ കുടുങ്ങി. നിലവിൽ കൽപ ഗ്രാമത്തിലെ ഹോട്ടലിലാണ് ഇവരുള്ളത്.
ഷിംലയിലേക്കുള്ള റോഡ് മാർഗം പൂർവസ്ഥിതിയാലാകാൻ ദിവസങ്ങൾ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്. മേഖലയിൽ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
Story Highlights : Malayali tourists stranded in Himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here