‘തിരിച്ചെത്തും…കൂടുതല്‍ ആരോഗ്യത്തോടെ’; നെയ്മര്‍

പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീല്‍ താരം നെയ്മര്‍ ഉടന്‍ തിരിച്ചെത്തും. ലോകകപ്പിന് മുന്‍പ് പൂര്‍ണ ആരോഗ്യത്തോടെ താന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് കാനറി താരം നെയ്മര്‍ അറിയിച്ചു. മെയ് 17 ന് നടക്കുന്ന വൈദ്യപരിശോധയ്ക്ക് ശേഷം വീണ്ടും പരിശീലനം ആരംഭിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
വലത് കാലിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം എന്ന് തിരിച്ചുവരാന്‍ കഴിയും എന്നതിനെ കുറിച്ച് മഞ്ഞപ്പടയുടെ ആരാധകര്‍ നിരാശയിലായിരുന്നു. നെയ്മർ കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന വാര്‍ത്ത കാനറി ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്.
ജൂൺ 17ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യമത്സരം. ഇതിന് മുൻപ് ജൂണ്‍ മൂന്നിന് ക്രോയേഷ്യക്കെതിരെ നടക്കുന്ന സന്നാഹ മത്സത്തിൽ നെയ്മർ കളിക്കുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here