പ്രതിഷേധം ഫലം കണ്ടു; ബാലികാ പീഡനത്തിന് വധശിക്ഷ നടപ്പിലാക്കണമെന്ന് കേന്ദ്രം

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനെ ചെറുക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതും രാജ്യത്ത് പലയിടങ്ങളിലും നടന്ന സമാന സംഭവങ്ങളും ഉയര്‍ത്തികാണിച്ച് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റവാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികൾക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളിൽ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്സോ നിയമയത്തിൽ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബാലപീഡകർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here