ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.
Story Highlights : A student was molested in a school bus in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here