ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ശക്തമാക്കുന്നു

ലോയ കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ജുഡീഷ്യറിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം കൂടുതല്‍ ശക്തിപ്പെടുന്നു. ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അതിന്റെ ഭാഗമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുലാം നബി ആസാദിന്‍റെ ചേമ്പറിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുക. യോഗത്തിന് പിന്നാലെ രാജ്യസഭ അധ്യക്ഷനായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് 67 അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച് മെന്‍റ് നോട്ടീസ് നേതാക്കള്‍ കൈമാറിയേക്കും.പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുലാം നബി ആസാദിനെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്നലെ തള്ളി കളഞ്ഞിരുന്നു.
സിപിഎം ഇംപീച്ച്‌മെന്റ് നടപടിയെ പിന്തുണച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here