ആശുപത്രിയില്‍ നിന്ന് കാണാതായ ‘ഗര്‍ഭിണി’യെ ഇന്ന് ചോദ്യം ചെയ്യും

എസ്എടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ശേഷം ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഗര്‍ഭിണിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെയാണ് ടാക്സി ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. വൈദ്യ പരിശോധനയില്‍ ഇവര്‍ ഗര്‍ഭിണിയല്ലെന്ന് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന് പുറമെ ഇരു വീട്ടുകാരേയും താന്‍ ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു യുവതി. എന്തിനാണ് ആശുപത്രിയില്‍ നിന്ന് പോയതെന്നും, ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്നുമാണ് പോലീസിന് അറിയേണ്ടത്. മൂന്ന് പ്രാവശ്യം എസ്എടി ആശുപത്രിയില്‍ കാണിച്ചെന്ന് യുവതി പറഞ്ഞെങ്കിലും ഇങ്ങനെ ഒരു യുവതി ഗൈനക്കോളി വിഭാഗത്തില്‍ ചികിത്സ തേടിയതായി ആശുപത്രി റെക്കോര്‍ഡുകളില്‍ ഇല്ല. എത്തിയപ്പോഴെല്ലാം പുതിയ ഒപി ടിക്കറ്റിലാണ് ഡോക്ടറെ കണ്ടിരിക്കുന്നത്.
മടവൂര്‍ സ്വദേശിയായ യുവതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കരുനാഗപ്പള്ളിയില്‍ നിന്ന് യുവതിയെ കണ്ടെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here