ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമ്പത്തികവിദ്യാഭ്യാസ സ്ഥിതിയെകുറിച്ചും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശിപാര്‍ശകളും പരിഹാര നടപടികളും നിര്‍ദേശിച്ച കമ്മീഷന്റ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 985ലാണ് ഡല്‍ഹി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top