ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നീക്കം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി. ഇംപീച്ച്മെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി നിരീക്ഷണം.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയാണ് ഹർജി സമർപ്പിച്ചത്. അറ്റോർണി ജനറലിനോട് അഭിപ്രായം തേടിയശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് മേയ് ഏഴിലേക്കു മാറ്റി.
രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ എകെ സിക്രി. അശോക് ഭൂഷണ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് പറഞ്ഞു.
ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് നേരത്തെ പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന് കൈമാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here