ടെവസ് വീണ്ടും അര്‍ജന്റീനയിലേക്ക്? ; താരത്തിന് സാംപോളിയുടെ പച്ചകൊടി

ബൊക്ക ജൂനിയേഴ്സിന്റെ സൂപ്പര്‍ താരം വീണ്ടും അര്‍ജന്റീനയുടെ നീലകുപ്പായത്തിലേക്ക് എത്താന്‍ സാധ്യത. സെര്‍ജിയോ അഗ്യൂറോ പരിക്ക് മൂലം ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊതു താരത്തിനെ ലോകകപ്പിന് മുന്‍പായി അര്‍ജന്റീനയുടെ ടീമിലെത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കാര്‍ലോസ് ടെവസിനെ വീണ്ടും രാജ്യാന്തര ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യത തെളിയുന്നത്.
ടെവസിനെ പിന്തുണച്ച് അര്‍ജന്റീനയുടെ പരിശീലകന് സാംപോളി രംഗത്തെത്തിയിട്ടുണ്ടെന്നാണ് അര്‍ജന്റീനയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മൗറോ ഇക്കാര്‍ഡി, പൗളോ ഡിബാല തുടങ്ങിയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് സാംപോളി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ടെവസിന് സാധ്യതകള്‍ ഉണ്ട്.
മെയ് 14നാണ് 35 അംഗ ടീമിനെ പ്രഖ്യാപിക്കുക. 34കാരനായ ടെവസ് പരാഗ്വെ, ഇക്വാഡര്‍ ടീമുകള്‍ക്കെതിരേ യോഗ്യത മത്സരങ്ങള്‍ കളിച്ചിരുന്നു. ചൈനീസ് ലീഗില്‍ കളിച്ചിരുന്നെങ്കിലും ഫോം ആവാത്തതിനെ തുടര്‍ന്ന് ടീം വിടുകയായിരുന്നു. അര്‍ജന്റീനയ്ക്കായി 76 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് ടെവസിന്റെ സമ്പാദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here