കുട്ടി ഹാന്‍ഡ് ബ്രേക്ക് വലിച്ചു; വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ ഹാന്‍ഡ് ബ്രേക്ക് വലിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന കുട്ടി അറിയാതെ ഹാന്‍ഡ് ബ്രേക്ക് വലിച്ചതോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണ സംഭവം. വിവാഹപാര്‍ട്ടി സഞ്ചരിച്ച വാനാണ് കൊക്കയിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വാന്‍ റോഡ് സൈഡില്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് മുന്‍ സീറ്റിലിരിക്കുകയായിരുന്ന കുട്ടി വാനിന്റെ ഹാന്‍ഡ് ബ്രേക്ക് വലിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം നേരെ കൊക്കയിലേക്ക് മറിഞ്ഞാണ് ഏഴു പേര് മരണപ്പെട്ടത്.
ബറേലി രാംപുർ സ്വദേശിയായ ഓം പ്രകാശ് രസ്തോഗിയും (55) ബന്ധുക്കളുമാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹവും ബന്ധുക്കളായ 11 പേരുമാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗാസിയാബാദിൽ എത്തിയത്. ടാറ്റാ സുമോ കാറിലാണ് ഇവർ സഞ്ചരിച്ചത്. ഗാസിയാബാദിലെ വിജയ് നഗറിൽ ദേശീയപാത -24 ൽ ആയിരുന്നു അപകടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here