Advertisement

‘ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

2 hours ago
2 minutes Read
mb rajesh

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശമന്ത്രിക്ക് തന്നെ നൽകിയത്.

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബൊക്കെ കൊണ്ട് സ്വീകരിച്ചതിന് പിഴ ഈടാക്കേണ്ടതാണെന്ന് മന്ത്രി വേദിയിൽ രൂക്ഷമായി വിമർശിച്ചു. ‘10,000 രൂപ പിഴ ഈടാക്കാം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ആ വകുപ്പിൻ്റെ മന്ത്രിക്കാണ് ബൊക്കേ കൊണ്ടു തന്നത്. ഇതിന്റെ അർഥം സർക്കാർ പറയുന്ന കാര്യങ്ങളൊന്നും ചില ആളുകൾക്ക് മനസിലാക്കുന്നില്ല എന്നതാണ്. തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്ന് വായിച്ചുനോക്കണം. വകുപ്പിന്റെ പരിപാടികളിൽ അതിഥികൾക്ക് ഒന്നുകിൽ പുസ്തകം കൊടുക്കാമെന്നും’ മന്ത്രി വേദിയിൽ പറഞ്ഞു.

Story Highlights : Minister MB Rajesh refuses to accept plastic bouquets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top