ചേര്‍ത്തല ദിവാകരന് കൊലക്കേസ്; മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

ചേർത്തലയിൽ കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ.ബൈജുവിന് വധശിക്ഷ. അഞ്ച് സിപിഎമ്മുകാരെ ജീവപര്യന്തം തടവിനും ചേർത്തല കോടതി ശിക്ഷിച്ചു. വി.സുജിത്, എം.സതീഷ്കുമാർ, പി.പ്രവീണ്‍, എം.ബെന്നി, സേതുകുമാർ എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെഎസ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരു വീട്ടില്‍ ഒരു ‘കയറുല്‍പ്പന്നം’ എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര് ബൈജുവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന് ചികിത്സക്കിടെ മരണപ്പെട്ടു.
പിന്നീട്, ആര്. ബൈജുവിനെ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലപാതക കേസിനെ തുടര്‍ന്ന് ആര്. ബൈജുവിനെ സിപിഎമ്മില്‍ നിന്ന് നേരത്തെ പുറത്താക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here