ആർബിഐയുടെ പേരിൽ ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്

സംസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ റിക്രൂട്ട്‌മെൻറ് തട്ടിപ്പ് നടന്നതായി പരാതി. റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിനിരയായത്. രണ്ട് ലക്ഷത്തോളം പേർ തട്ടിപ്പിന് ഇരയായതാണ് പ്രാഥമിക വിവരം. റിസർവ് ബാങ്ക് ഗവർണറുടെ സീലും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുരാം രാജയുടെ ഒപ്പും സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. 16 കോടി രൂപ തട്ടിപ്പിലൂടെ അഞ്ജാത സംഘം തട്ടിയെടുത്തെന്നാണ് സൂചന.
2017 മെയ് മാസത്തിലാണ് റിസർവ് ബാങ്കിൽ ഗ്രേഡ് ബി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആർബിഐയുടെ ഔദ്യോഗിക സൈറ്റിൽ അപേക്ഷസമർപ്പിച്ചുവെങ്കിലും പിന്നീടുള്ള എല്ലാ അറിയിപ്പുകളും ലഭിച്ചത് ഐബിപിഎസ് എന്ന മെയിൽഐഡിയിൽ നിന്നായിരുന്നു.
800 രൂപ പരീക്ഷ ഫീസ് ഇനത്തിൽ ഈടാക്കി. കേരളത്തിൽ രണ്ട് കേന്ദ്രങ്ങളിലടക്കം വിവിധ കേന്ദ്രങ്ങളിൽ രണ്ട് തവണയായി പരീക്ഷയും ചെന്നൈ അടക്കമുള്ളയിടങ്ങളിൽ നേരിട്ട് ഇന്റർവ്യൂനും ക്ഷണിച്ചു. പിന്നീട് ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തി കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ ഫൈനൽ വേരിഫിക്കേഷന് എത്താൻ അറിയിപ്പ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here