‘മോദി ഒരു മൗനി ബാബ; രാജ്യത്തിന്റെ തലസ്ഥാനം വിദേശത്തേക്ക് മാറ്റണം’: പരിഹാസവുമായി ശിവസേന

ആര്‍എസ്എസും ബിജെപിയുമായി അത്ര രസത്തിലല്ലാത്ത ശിവസേന മോദിക്കെതിരെ പരിഹാസവുമായി രംഗത്ത്. മോദിയെ ‘മൗനി ബാബ’ എന്നാണ് ശിവസേന അഭിസംബോധന ചെയ്തിരിക്കുന്നത്. കത്‌വയില്‍ എട്ടു വയസുകാരി പീഡനത്തിന് വിധേയയായ ശേഷം കൊല്ലപ്പെട്ട വിഷയത്തില്‍ മോദി മൗനം പാലിച്ചതിനെ സൂചിപ്പിച്ചായിരുന്നു ശിവസേനയുടെ കമന്റ്. വിദേശത്ത് ആയിരിക്കുമ്പോള്‍ മാത്രമാണ് മോദി രാജ്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. രാജ്യത്തിന്റെ തലസ്ഥാനം ദില്ലിയില്‍ നിന്ന് ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ ടോക്കിയയിലേക്കോ അല്ലെങ്കില്‍ പാരിസിലേക്കോ മാറ്റണമെന്നും പരിഹാസ സ്വരത്തില്‍ ശിവസേന ആവശ്യപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് മോദിയെ പരിഹസിച്ചിരിക്കുന്നത്.
മോദിയുടെ മൗനം കുറ്റകരമാണെന്ന മന്‍മോഹഗന്‍ സിംഗിന്‍റെ വാക്കുകള്‍ പകുതി സത്യമാണ്. അത് മുഴുവന്‍ ജനതയുടേയും വികാരമാണെന്നും ലേഖനത്തില്‍ പറയുന്നു. വിദേശത്തെത്തുമ്പോള്‍ സംസാരിക്കുന്ന മോദി എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ സംസാരിക്കുന്നേ ഇല്ല. സംസാരിക്കണമെന്ന് അദ്ദേഹം അലോചിക്കുന്നുമില്ല. എന്തെങ്കിലും പറയണമെങ്കില്‍ അദ്ദേഹം വിദേശത്തേക്ക് പോകുകയാണെന്നും ശിവസേന. ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് മോദി സംസാരിക്കുന്നത് വിദേശത്ത് വച്ചാണ്. അനീതിയോട് പ്രതികരിക്കണമെന്ന് അദ്ദേഹത്തിനുണ്ട്. എന്നാല്‍ അത് പുറത്ത് വരുന്നത് വിദേശത്തെത്തുമ്പോള്‍ മാത്രമാണെന്നും സാംനയിലെ ലേഖനം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here