Advertisement

‘വാട്ട്’ എ സെഞ്ചുറി!!!; ഗെയ്‌ലിന് പിന്നാലെ നൂറടിച്ച് ഷെയ്ന്‍ വാട്‌സണ്‍

April 21, 2018
Google News 1 minute Read

ബാറ്റ് കയ്യിലെടുത്താല്‍ പിന്നെ പ്രായം മറന്നു പോകുന്നവരാണ് ചില ക്രിക്കറ്റ് താരങ്ങള്‍. ഷെയ്ന്‍ വാട്‌സനെ ടീമിലെടുക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഉറപ്പായിരുന്നു പ്രായത്തിന് മുന്നില്‍ തോറ്റ് കൊടുക്കാത്ത താരമാണ് വാട്‌സനെന്ന്. ഇന്നലെ പൂനെയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോരാട്ടത്തില്‍ ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറി പിറന്നത് 36-കാരനായ ഷെയ്ന്‍ വാട്‌സന്റെ ബാറ്റില്‍ നിന്ന്. 38-കാരനായ ക്രിസ് ഗെയ്‌ലാണ് കഴിഞ്ഞ ദിവസം ഈ സീസണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്.

കുട്ടിക്രിക്കറ്റ് കളിക്കാന്‍ പ്രായം വിഷയമാകുമെന്ന പേടിയില്‍ ലേലസമയത്ത് എല്ലാ മാനേജുമെന്റുകളും തഴഞ്ഞ താരങ്ങളാണ് ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സനും. ഇന്നലെ നടന്ന മത്സരത്തില്‍ 57 പന്തുകളില്‍ നിന്നായിരുന്നു ഷെയ്ന്‍ വാട്‌സണ്‍ 106 റണ്‍സ് സ്വന്തമാക്കിയത്. 9 ഫോറുകളും 6 സിക്‌സറുകളും ചേര്‍ന്നതായിരുന്നു വാട്‌സന്റെ ഇന്നിംഗ്‌സ്. വാട്‌സന്റെ സെഞ്ചുറി കരുത്തില്‍ 204 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്‌സ് 140 റണ്‍സില്‍ അവസാനിച്ചു. 64 റണ്‍സിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here