ഇടപ്പള്ളിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്.
പോണേക്കരയിലെ വാടക വീട്ടിൽ അമ്മയ്ക്കും നാല് വയസുള്ള മകൾക്കുമൊപ്പമായിരുന്നു മീരയുടെ താമസം. ഈ വീട്ടിലാണ് സംഭവം നടന്നത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നൗഫൽ മീരയുമായി വഴക്കിടുക പതിവായിരുന്നു. ഇതേ തുടർന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നും നാട്ടുകാർ പറയുന്നു.
മൃതദേഹം കണ്ട മുറിയിലെ കത്തിയും രക്തക്കറകളുമാണ് കൊലപാതകം ആണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു നൗഫലിന്റെ മൃതദേഹം.മീരയുടെ മൃതദേഹം നിലത്ത് നഗ്‌നമായ നിലയിലായിരുന്നു.
താൻ മരിക്കാൻ പോവുകയാണെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.നൗഫലിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here