രാജസ്ഥാനില്‍ അനധികൃതമായി മരുന്ന് പരീക്ഷിച്ചു; 21പേര്‍ ആശുപത്രിയില്‍

നിയമവിരുദ്ധമായി ജയ്പൂരില്‍ മരുന്ന് പരീക്ഷിച്ചു. 21പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശ കമ്പനിയാണ് മരുന്ന് പരീക്ഷിച്ചത്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ബിദാസര്‍ ഗ്രാമത്തിലെ തൊഴിലാളികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഓരോരുത്തര്‍ക്കും 500 രൂപ വീതം നല്‍കിയായിരുന്നു കമ്പനിയുടെ മരുന്ന് പരീക്ഷണം. ഏപ്രില്‍ 18നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 16പേര്‍ ഇപ്പോഴും ചികിത്സയിലാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് കമ്പനി തൊഴിലാളികളില്‍ മരുന്ന് പരീക്ഷിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here