എന്തൊരു ക്യാച്ച്!!!; കോഹ്‌ലിയെ പുറത്താക്കിയ ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച് കാണാം…

ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹിയുടെ കിവീസ് താരം ട്രെന്‍ഡ് ബോള്‍ട്ട് പറന്നെടുത്ത ക്യാച്ച് ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ക്യാച്ചാണ് ബൗണ്ടറി ലൈനരികില്‍ ട്രെന്‍ഡ് ബോള്‍ട്ട് പറന്നെടുത്തത്. നിലംതൊടാതെ പറക്കുന്ന പന്ത് ബൗണ്ടറി ലൈന്‍ കടക്കുമെന്ന് വിശ്വസിച്ച് നില്‍ക്കുമ്പോഴാണ് കോഹ്‌ലി ഞെട്ടിത്തരിച്ചത്. അത്രയും ഉജ്ജ്വലമായിരുന്ന ബോള്‍ട്ടിന്റെ ക്യാച്ച്. ഹര്‍ഷന്‍ പട്ടേലിന്റെ പന്തിലായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായത്. ബോള്‍ട്ടിന്റെ ഒറ്റകൈ ക്യാച്ച് കണ്ട് അംപയര്‍മാരും സംശയത്തിലായി. ഒടുവില്‍, മൂന്നാം അംപയറുടെ സഹായത്തോടെയാണ് വിക്കറ്റ് അനുവദിച്ചത്. മൂന്നാം അംപയര്‍ വിക്കറ്റ് അനുവദിക്കുന്നതിന് മുന്‍പ് തന്നെ ബോള്‍ട്ട് സന്തോഷ പ്രകടനം ആരംഭിച്ചു. വിക്കറ്റ് നഷ്ടപ്പെട്ട് കൂടാരം കയറുമ്പോഴും കോഹ്‌ലിയുടെ മുഖത്തെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലായിരുന്നു.
“Don’t really feel bad getting out to a catch like that”Virat Kohli on Trent Boult stunner.#ViratKohli#TrentBoult catch#IPL2018 pic.twitter.com/mv26V4Dcvm
— బేతళుడు (@bhethaludu) April 22, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here