Advertisement

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

April 23, 2018
1 minute Read

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്.

‘പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതുമാണ്. ഇതിനെതിരേ തീര്‍ച്ചയായും സുപ്രീംകോടതിയെ സമീപിക്കും’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു.

എംപിമാര്‍ നല്‍കിയ പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ചരിത്രത്തില്‍ ആദ്യ സംഭവമാണെന്നും ഇത് ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top