കാബൂൾ ചാവേറാക്രമണം: മരണസംഖ്യ 63 കടന്നു

അഫ്ഗാനിസ്ഥാൻറെ തലസ്ഥാനമായ കാബൂളിൽ വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രത്തിലും ബാഗ്‌ലാൻ പ്രവിശ്യയിലുമുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 63 കടന്നു. രക്ഷിതാക്കൾക്കൊപ്പമെത്തിയ കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളിൽ 119 പേർക്ക് പരിക്കേറ്റു.
ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെങ്കിലും ബാഗ്‌ലാൻ പ്രവശ്യയിലെ ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തിരിച്ചറിയൽ കാർഡ് വാങ്ങാനെത്തിയ സാധാരണക്കാരെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കാബൂൾ പോലീസ് മേധാവി ജനറൽ ദൗദ് അമീൻ അറിയിച്ചിരുന്നു. ആക്രമണത്തിൽ സമീപത്തെ നിരവധി കടകളും തകർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here