ദുബായ് ഗ്ലോബൽ വില്ലേജിന്റെ മാധ്യമ പുരസ്കാരം കെ എം അബ്ബാസിന്

ദുബായ് ഗ്ലോബൽ വില്ലേജ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിൽ മികച്ച ഫീച്ചറിനുള്ള പുരസ്കാരം സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ് കെ എം അബ്ബാസിന് . ദുബായ് നോളെജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് കെ എം അബ്ബാസ് പുരസ്കാരംഏറ്റു വാങ്ങി . ടെലിവിഷൻ റിപ്പോർട്ടിങ്ങിൽ മീഡിയ വണ്ണിലെ എം സി എ നാസർ , മികച്ച പത്ര കവറേജിന് മനോരമയിലെ ജയ്‌മോൻ ജോർജ് എന്നിവർക്കും ഏഷ്യൻ വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു. യു എ ഇ യിൽ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമാണിത്.
8000 ദിർഹത്തിനു തുല്യമായ സ്വർണപ്പതക്കം ആണ് മികച്ച ഫീച്ചറിന്. സിറാജ് ഗൾഫ് എഡിഷനിലെ ഞായറാഴ്ച പതിപ്പിലെ ഫീച്ചറാണ് അബ്ബാസിന് പുരസ്കാരം നേടിക്കൊടുത്തത് .കാസർകോട് ആരിക്കാടി സ്വദേശിയായ കെ എം അബ്ബാസ് കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ദുബൈയിൽ നടന്ന പ്രൗഢമായ ചടങ്ങിന് നിരവധി പ്രമുഖ വ്യക്തികൾ സാക്ഷ്യം വഹിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here