മണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി നവവധുവിനെ സ്വന്തമാക്കി യുവാവ്

സിനിമാസ്റ്റൈലില്‍ വിവാഹ പന്തലിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്ന കാമുകന്‍. വരന്റെ കയ്യില്‍ നിന്ന് മാല വാങ്ങി വധുവിന്റെ മേലേക്ക് എറിയുന്നു, മാല കൃത്യമായി വധുവിന്റെ കഴുത്തില്‍. ഒരു ബോളിവുഡ് സിനിമയിലെ സീനല്ല. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവിനെ തടയാന്‍ വധുവിന്റെ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാല കഴുത്തില്‍ വീണ ഉടനെ സന്തോഷത്തോടെ വധു മണ്ഡപത്തില്‍ നിന്ന് എഴുന്നേറ്റു. ഇതാണ് തന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞാണ് യുവതി കാമുകനോടൊപ്പം പോകാന്‍ എഴുന്നേറ്റത്. വധുവിന്റെ ബന്ധുക്കള്‍ യുവാവിനെ ശരിക്കും കൈകാര്യം ചെയ്തു. സംഭവം കയ്യാങ്കളിയില്‍ എത്തിയതോടെ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. യുവതി താഴ്ന്ന സമുദായത്തില്‍പ്പെട്ടതാണ്. ഇവര്‍ ഒരുമിച്ച് പഠിച്ചതാണ്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു വീട്ടുകാര്‍. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here