തൃശൂരില്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കുമെന്ന് യുഎന്‍എ

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ തൃശൂരിനെ ഒഴിവാക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ നഴ്‌സുമാര്‍ ഇല്ലാതായാല്‍ അത് ദോഷമായി ബാധിക്കുമെന്ന് ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ തുടര്‍ന്നാണ് യുഎന്‍എയുടെ ഇടപെടല്‍. നാളെ മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ ജില്ലയില്‍ മൂന്നിലൊന്ന് നഴ്‌സുമാര്‍ ജോലി ചെയ്യുമെന്ന് സംഘടന വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തിൽനിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുഎൻഎയോട് ജില്ലാ പോലീസ് മേധാവിയും ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here