Advertisement

പിണറായിയിലെ ദുരൂഹമരണങ്ങള്‍; പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു

April 23, 2018
Google News 0 minutes Read
deaths

പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു. എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. 2018ജനുവരി 31നാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ഐശ്വര്യ മരിച്ചത്.  അഞ്ച് ദിവസം മുന്‍പാണ് വീട്ടില്‍ അവശേഷിച്ച ഏക അംഗം സൗമ്യയെ സമാന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്.

ആറ് വര്‍ഷത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് ഈ കുടുംബത്തില്‍ മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു ഈ നാല് പേരും മരിച്ചത്. 2012ല്‍ ഒരു വയസ്സുള്ള സൗമ്യയുടെ മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. രണ്ടാമത്തെ മകള്‍ ഐശ്വര്യയുടെ മരണത്തിന് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും  മാര്‍ച്ച് മാസത്തില്‍ സൗമ്യയുടെ അമ്മയും ഏപ്രിലില്‍ അച്ചനും മരിച്ചിരുന്നു. ഛര്‍ദ്ദി സംബന്ധിച്ച അസ്വസ്ഥകളായിരുന്നാല്‍ ഒരു മൃതദേഹവും പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ല.

നാട്ടുകാരില്‍ സംശയം ജനിച്ചതിനെ തുടര്‍ന്നാണ് ഇത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്ക് സ്ഥലം സന്ദർശിച്ച് ജില്ല കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോട് വാട്ടർ റിസോഴ്ർസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മന്റ് മൊബൈല്‍ യൂണിറ്റും കുടിവെള്ളം പരിശോധിച്ചിരുന്നു. ഇതില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here